എൽഐസിയുടെ ഓഹരി വിലയിൽ ഇടിവ് തുടരുന്നു. ആങ്കർ നിക്ഷേപകരുടെ നിർബന്ധ നിക്ഷേപ കാലയളവ് പിന്നിട്ടതോടെയാണ് കനത്ത തിരിച്ചടി നേരിടാൻ തുടങ്ങിയത്. പൊതുമേഖല ഇൻഷുറൻസ് രംഗത്തെ പ്രമുഖ സ്ഥാപനമാണ് എൽഐസി.
ബിഎസ്ഇയിൽ ഓഹരി വില 40.20 രൂപ ഇടിഞ്ഞ് 669.50 രൂപ നിലവാരത്തിലെത്തി. 5.66 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 2022 മെയ് 17 ന് ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. എൽഐസിയുടെ ഇഷ്യു വില 949 രൂപയാണ്. ഇഷ്യു വിലയിൽ 28 ശതമാനം ഇടിവാണ് ഉണ്ടായത്.
Also Read: യോഗി വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണ്, വിഷയം കോടതികള്‍ ശ്രദ്ധിക്കണം: മായാവതി
Post Your Comments