കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാര്‍ ഇടനിലക്കാരനെ പോലെ പ്രവര്‍ത്തിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാനാണ് ശ്രമം നടത്തിയതെന്നും സ്വപ്‌ന പറയുന്നു. സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
Read Also: ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള നറുക്കെടുപ്പ് 15 ന്
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ, തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസ് ഒഴിവാക്കണമെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും സ്വപ്ന ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങള്‍ വിവാദമായിരിക്കെയാണ് വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന രംഗത്ത് എത്തിയത്.
അതേസമയം, മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്നും, തനിക്ക് നിയമ സഹായം ലഭിക്കാനുള്ള എല്ലാ വഴികളും അടയ്ക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്യുന്നതെന്നും സ്വപ്ന ആരോപിച്ചു.
Post Your Comments