ക്രിപ്റ്റോ മൂല്യത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കോയിൻമാർക്കറ്റ്ക്യാപ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിന് താഴെയായി. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ വിപണിയിൽ 13 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ഏറ്റവും വലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വിപണി മൂല്യം 455 ബില്യൺ ഡോളർ മാത്രമാണ്. കൂടാതെ, എഥേറിയത്തിന്റെ വിപണി മൂല്യം 147 ബില്യൺ ഡോളറായി ഇടിഞ്ഞു. അമേരിക്കയിൽ നിലനിൽക്കുന്ന പണപ്പെരുപ്പമാണ് ക്രിപ്റ്റോ വിപണി കുത്തനെ ഇടിയാൻ കാരണമായത്.
Also Read: ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Post Your Comments