Latest NewsKerala

സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലവെട്ടി: ബോംബേറും അടിച്ചു തകർക്കലും, വ്യാപക പ്രതിഷേധം

തിരുവനന്തപുരം: സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സിപിഎം അക്രമം പതിവാണെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. ഇത് ശരിവെക്കുന്ന രീതിയിലാണ്, മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത് ആയുധമാക്കി തെരുവിൽ അഴിഞ്ഞാടി സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമങ്ങൾ നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.

ഇതിനിടെ, .പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ്. കോഴിക്കോട് പേരാമ്പ്ര കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറുണ്ടായി. അർദ്ധരാത്രി 12.55-ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് വലിയ കേടുപാടുകളാണ് ഉണ്ടായത്.

ആലപ്പുഴയിലായിരുന്നു ആദ്യത്തെ അക്രമം. ലീഗ് ജില്ലാ കൺവെൻഷൻ വേദിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ചെന്ന് ആരോപണം ഉയർന്നു. ടൗൺഹാളിന് മുന്നിൽ ഇരുപക്ഷവും തമ്മിൽ സംഘർഷം നടന്നു. പത്തനംതിട്ട അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു.

തുടർന്ന്, കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ വഴിനീളെ പ്രതിപക്ഷ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ കീറിയെറിഞ്ഞു. പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി കൊടി നശിപ്പിക്കുന്നത് പൊലീസ് തടഞ്ഞതോടെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ അത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കി. നിരവധി പേർക്ക് പരിക്കേറ്റു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button