KeralaLatest NewsNews

കെ.പി.സി.സി ഓഫീസിലേക്ക് കല്ലെറിഞ്ഞതിൽ സി.പി.ഐക്ക് വിയോജിപ്പ്

 

 

തിരുവനന്തപുരം:  കെ.പി.സി.സി ഓഫീസിലേക്ക് കല്ലെറിഞ്ഞതിൽ  വിയോജിപ്പുമായി സി.പി.ഐ. എൽ.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ വിയോജിപ്പ് അറിയിച്ചത്.
പാർട്ടി ഓഫീസുകൾക്ക് നേരെ പ്രതിഷേധം വേണ്ടെന്ന് മുൻധാരണയുണ്ടെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. പാർട്ടികളുടെ ഓഫിസുകൾ ആക്രമിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ നടപടിയെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തള്ളി. ‘വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം വിശദമായി അന്വേഷിക്കും. കണ്ണൂരിൽ ​ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയം സംഭവം അം​ഗീകരിക്കാനാവാത്തതാണ്. കെ.പി.സി.സി ഓഫീസ് ആക്രമിച്ചതും സംഭവിക്കാൻ പാടില്ലാത്തതാണ്’- അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button