Latest NewsKeralaNewsIndia

‘അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി’: അപേക്ഷിക്കേണ്ടത് എങ്ങനെ?, വിശദവിവരങ്ങൾ

ഡൽഹി: സൈനിക സേവന റിക്രൂട്ട്‌മെന്റ് രംഗത്ത് കേന്ദ്രസർക്കാർ കൈക്കൊണ്ട വിപ്ലവകരമായ തീരുമാനമാണ് ‘അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി’. കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കുന്ന സൈനികരെ ‘അഗ്നിവീർ’ എന്നാണ് അറിയപ്പെടുക. യുവാക്കൾക്ക് നാല് വർഷത്തെ ഹ്രസ്വകാല സൈനിക സേവനമാണ് ഇതിൽ അനുവദിക്കുന്നത്.

പദ്ധതിയുടെ വിശദവിവരങ്ങൾ ഇങ്ങനെ;

സായുധ സേനയിലേക്കുള്ള ഒരു പാൻ ഇന്ത്യ ഹ്രസ്വകാല സേവന റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘അഗ്നിപഥ്’. കര-നാവിക-വ്യോമസേനയിലേക്കായിരിക്കും പദ്ധതിയിലൂടെ തിരഞ്ഞെടുക്കുന്ന യുവാക്കളെ നിയമിക്കുക. 17 വയസ് കഴിഞ്ഞവർക്ക് മുതൽ 21 വയസ് വരെയുള്ളവർക്ക് പദ്ധയിൽ അപേക്ഷിക്കാം. നിലവിൽ, പുരുഷന്മാർക്കാണ് റിക്രൂട്ട്‌മെന്റ്. ഭാവിയിൽ സ്ത്രീകളേയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് ലഭ്യമായ വിവരം.

മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനം പേടിച്ച് റബർ തോട്ടത്തിലൊളിച്ച 4 വയസുകാരിക്ക് ദാരുണാന്ത്യം

പദ്ധതി പ്രകാരം സായുധ സേനയിൽ നാല് വർഷത്തെ സേവനമാണ് യുവാക്കൾ നൽകേണ്ടത്. ആറ് മാസത്തെ പരിശീലനം നൽകും. നാല് വർഷത്തിന് ശേഷം മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേയ്ക്ക് നിയമിക്കും. സ്ഥിരനിയമനത്തിന് അപേക്ഷിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കും.

ആരോഗ്യ ഇൻഷുറൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം മുപ്പതിനായിരം രൂപ മുതൽ 40,000 രൂപ വരെ പ്രതിമാസ ശമ്പളമാണ് നാലു വർഷത്തെ സേവനത്തിൽ ലഭിക്കുക. പ്രാരംഭ വാർഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, സേവനം അവസാനിക്കുമ്പോൾ ഇത് 6.92 ലക്ഷമായി ഉയർത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാധാരണ സായുധ സേനാ കേഡറുകളുടേതിന് തുല്യമായ പരിശീലനത്തോടൊപ്പം കഠിനമായ സൈനികാഭ്യാസങ്ങളും പ്രാരംഭ പരിശീലനത്തിൽ ഉൾപ്പെടും.

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്ക് http://joinindianarmy.nic.in, http://joinindiannavy.gov.in, http://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button