കണ്ണൂര്‍: വിമാനത്തിനകത്ത് യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യാതൊരുദ്ദേശ്യവും പ്രതിഷേധക്കാരായ യൂത്ത് കോണ്‍ഗ്രസുകാർക്ക് ഇല്ലായിരുന്നു എന്നത് വ്യക്തമാണെന്നും മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജന്‍ മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയോടൊപ്പമുള്ള പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വരെ ഇതിലൊന്നുമിടപെടാതെ അവരവരുടെ സീറ്റുകളില്‍ത്തന്നെ ഇരുന്നിട്ടും മുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡ് ചമഞ്ഞ് ജയരാജന്‍ നേരിട്ട് ഗുണ്ടാപ്പണിക്ക് ഇറങ്ങിയത് എന്തിനാണെന്ന് ബല്‍റാം ചോദിച്ചു. ലക്ഷണം കണ്ടിട്ട് സ്വബോധമില്ലാത്ത രീതിയിൽ പെരുമാറിയത് ജയരാജനാണെന്നും ബല്‍റാം കൂട്ടിച്ചേർത്തു.
വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ
വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജൻ മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ കാണുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യാതൊരുദ്ദേശ്യവും യൂത്ത് കോൺഗ്രസുകാരായ ആ ചെറുപ്പക്കാർക്ക് ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ടായിരിക്കാം മുഖ്യമന്ത്രിയോടൊപ്പമുള്ള പേഴ്സണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വരെ ഇതിലൊന്നുമിടപെടാതെ അവരവരുടെ സീറ്റികളിൽത്തന്നെ ഇരുന്നത്.
പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ബോഡിഗാർഡ് ചമഞ്ഞ് ജയരാജൻ നേരിട്ട് ഗുണ്ടാപ്പണിക്ക് ഇറങ്ങിയത്? യാത്രക്കാരായ ചെറുപ്പക്കാരെ മദ്യപാനികളായി മുദ്രകുത്തുക കൂടി ചെയ്യുകയാണ് ജയരാജൻ! എവിടുന്ന് കിട്ടി ജയരാജന് ഇങ്ങനെയൊരു വിവരം? ലക്ഷണം കണ്ടിട്ട് സ്വബോധത്തിലല്ലാത്ത രീതിയിൽ പെരുമാറിയത് ജയരാജനാണ്. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരോടൊപ്പം ജയരാജനേയും വൈദ്യ പരിശോധനക്ക് വിധേയനാക്കണം. സർക്കാർ ആശുപത്രികളിൽ വച്ച് തന്നെ വൈദ്യപരിശോധന നടത്തി ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണമുണ്ടാക്കണം.
Post Your Comments