പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് വില കുത്തനെ ഉയർന്നു. ഡിമാൻഡിനൊത്ത ഉൽപ്പാദനം ഇല്ലാത്തതിനാലാണ് വില കുതിച്ചുയരുന്നത്. ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ ബംഗാളിന് രണ്ടാം സ്ഥാനമാണുള്ളത്. കനത്ത മഴ തുടങ്ങിയതോടെ, ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ 20 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ജ്യോതി ഇനത്തിൽപെട്ട ഉരുളക്കിഴങ്ങുകളുടെ മൊത്തവില 15-17 രൂപയായിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 22-24 രൂപയിലെത്തി. ചന്ദ്രമുഖി ഇനത്തിനും വിലക്കയറ്റം തുടരുകയാണ്.
Also Read: ഗോൾഡ് ഇടിഎഫ്: നിക്ഷേപ നേട്ടം കുറിച്ചു
ബംഗാളിൽ ഹൂഗ്ലി, ബർദ്വാൻ, ബങ്കുര, ഈസ്റ്റ് മിഡ്നാപൂർ, വെസ്റ്റ് മിഡ്നാപൂർ എന്നിവിടങ്ങളിലാണ് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. ഏതാണ്ട് 4.6 ഹെക്ടറിലാണ് കൃഷി.
Post Your Comments