രാജ്യത്തെ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ നിക്ഷേപ നേട്ടം കുറിച്ചു. തുടർച്ചയായ മൂന്നാം മാസമാണ് ഇടിഎഫ് നിക്ഷേപ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നിരവധി നിക്ഷേപകരാണ് സ്വർണത്തിലേക്ക് ചേക്കേറിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തെ കണക്കാക്കുന്നത്.
ജനുവരി മാസത്തിൽ 452 കോടി രൂപയും ഫെബ്രുവരി മാസത്തിൽ 248 കോടി രൂപയും ഗോൾഡ് ഇടിഎഫിന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, മാർച്ച് മാസത്തിൽ 205 കോടി രൂപയും ഏപ്രിലിൽ 1,100 കോടി രൂപയും മെയ് മാസം 203 കോടി രൂപയുമെത്തി.
സ്വർണ ഇടിഎഫ് കമ്പനികൾ കൈകാര്യം ചെയ്യുന്ന ആസ്തിയിലും വളർച്ച കൈവരിച്ചിട്ടുണ്ട്. മെയ് മാസത്തെ ആസ്തി 20,262 കോടി രൂപയാണ്. കൂടാതെ, ഗോൾഡ് ഇടിഎഫിൽ 2.23 ലക്ഷം പോർട്ട്ഫോളിയോകളാണ് മെയ് മാസം പുതുതായി ചേർക്കപ്പെട്ടത്.
Post Your Comments