ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപത്തിൽ വൻ വർദ്ധനവ്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് 18,529.43 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. കൂടാതെ, ഏപ്രിൽ മാസത്തിലെ നിക്ഷേപം 15,890.38 കോടി രൂപയായിരുന്നു.
ഓഹരി വിപണികൾ തകർച്ചയുടെ ട്രാക്കിലാണെങ്കിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വളർച്ചയുടെ പാതയിലാണ്. ഇക്വിറ്റി എംഎഫിലെ ഫ്ലെക്സികാപ്പ് ഫണ്ടുകളിലാണ് ഏറ്റവുമധികം നിക്ഷേപം ലഭിച്ചത്. 2,938.93 കോടി രൂപയാണ് ഫ്ലെക്സികാപ്പ് ഫണ്ട് മുഖാന്തരം നേടിയത്. 2,485.37 കോടി രൂപ നേടി ലാർജ്കാപ്പ് ഫണ്ടുകൾ രണ്ടാമതെത്തി. കൂടാതെ, മെയ് മാസം മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 7,532.54 കോടി രൂപ ഇടിഞ്ഞ് 37.22 ലക്ഷം കോടി രൂപയിലെത്തി.
Also Read: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: രക്ഷകനായി സഹൽ, ഇന്ത്യക്ക് ജയം
Post Your Comments