IdukkiKeralaNattuvarthaLatest NewsNews

‘ഭരണമുള്ളതു കൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്, ഇല്ലെങ്കിൽ മുണ്ടും മടക്കിക്കുത്തിയിറങ്ങും’: എം.എം. മണി

ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രിയും, എം.എൽ.എയുമായ എം.എം. മണി. ഭരണമുള്ളതു കൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നതെന്നും അല്ലെങ്കിൽ വി.ഡി. സതീശനെ നേരിടാൻ തങ്ങൾ മുണ്ടും മടക്കികുത്തിയിറങ്ങുമെന്നും എം.എം. മണി പറഞ്ഞു.

‘പ്രവാചകൻ ആയിഷയെ കല്യാണം കഴിച്ച ലോജിക്‌ അന്വേഷിച്ചു നടക്കുന്ന യുക്തൻമാർ ആദ്യം ഒരു കാര്യം ചെയ്യൂ’: ഒമർ ലുലു

മുഖ്യമന്ത്രിയുടെ രോമത്തിൽ തൊടാൻ പോലും ഒരുത്തനെയും അനുവദിക്കില്ലെന്നും പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ തങ്ങളുടെ പാർട്ടിക്ക് അറിയാമെന്നും മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സ്വർണക്കള്ളക്കടത്തുകാരിയെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നത് പോലെയാണ് അവതരിപ്പിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആർ.എസ്.എസ്,​ യു.ഡി.എഫ്, ബി.ജെ.പി ഗൂഢാലോചനയാണ്,’ എം.എം. മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button