
കാളികാവ്: ചോക്കാട് ഉദരംപൊയിലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് എൽകെജി വിദ്യാർത്ഥി മരിച്ചു. സലഫി റോഡിന് സമീപത്തെ ചോലക്കൽ ഫൈസലിന്റെയും ഭാര്യ സുഹാദയുടെയും ഏക മകൻ മുഹമ്മദ് ഷാദിൻ (നാല്) ആണ് മരിച്ചത്.
നാട്ടുകാരും അന്യ സംസ്ഥാന തൊഴിലാളികളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : മദ്യദുരന്ത കേസിൽ മണിച്ചന് മോചനം: 22 വർഷത്തെ ജയിൽ വാസത്തിന് ശേഷം മണിച്ചൻ പുറത്തേക്ക്
ഉദരംപൊയിൽ ജിഎൽപി സ്കൂളിൽ എൽകെജി വിദ്യാർത്ഥിയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments