KeralaLatest NewsNews

കെ.എസ്.ആർ.ടി.സി ജീവനക്കാർ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാം ഘട്ടത്തിലേക്ക്

 

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാം ഘട്ടത്തിലേക്ക്.

ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരം ആരംഭിച്ചു. ടി.ഡി.എഫ് ജനറൽ സെക്രട്ടറിമാരായ ആർ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം തുടങ്ങിയത്. എൻ.കെ പ്രേമചന്ദ്രൻ എം.പി സമരം ഉദ്ഘാടനം ചെയ്തു.

ശമ്പളം എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പായി നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായി നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, പതിനാറ് മണിക്കൂർ ഡ്യൂട്ടി ഇല്ലെന്നതിന്റെ പേരിൽ ശമ്പളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം ആരംഭിച്ചത്. ജൂൺ 6നാണ് സമരം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button