Latest NewsIndiaNews

കേന്ദ്രസർക്കാരിനെതിരെ സൈബർ ആക്രമണ പരമ്പരയ്ക്ക് മുസ്ലീം ഹാക്കർമാരോട് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര ഹാക്കിങ് സംഘടന

ഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ആയിരുന്ന നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തെ തുടർന്ന്, കേന്ദ്രസർക്കാരിനെതിരെ സൈബർ ആക്രമണ പരമ്പര ആഹ്വാനം ചെയ്ത് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കിംഗ് സംഘടന. പലസ്തീൻ അനുകൂല ഹാക്കിംഗ് ഗ്രൂപ്പായ ഡ്രാഗൺ ഫോഴ്‌സ്‌ഐക്യു ആണ് കേന്ദ്രസർക്കാരിനെതിരെ സൈബർ ആക്രമണം ആഹ്വാനം ചെയ്തിട്ടുള്ളത്.

ഇന്ത്യൻ സർക്കാരിന്റെ വെബ്സൈറ്റുകൾ ആക്രമിക്കാൻ മുസ്ലീം ഹാക്കർമാരോടാണ് സംഘം ആഹ്വാനം ചെയ്യുന്നത്. നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തെ തുടർന്ന് ഇന്ത്യൻ സർക്കാരിനെതിരെ ‘തിരിച്ച് പ്രതിഷേധിക്കുക’ എന്ന് ആഹ്വാനം ചെയ്ത് ഹാക്കിംഗ് ഗ്രൂപ്പ് ട്വീറ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ഇതിനായി ലോകമെമ്പാടുമുള്ള മുസ്ലീം ഹാക്കർമാരിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും സഹായം തേടുന്നതായും, ഡ്രാഗൺ ഫോഴ്‌സ് ഐക്യു എന്ന ട്വിറ്ററിൽ വ്യക്തമാക്കി.

അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, സഖാവേ മുന്നോട്ട്! വീണാ ജോര്‍ജ്

അതിനിടെ, ഇസ്രായേലിലെ ഇന്ത്യൻ എംബസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ ഇന്ത്യയിലെ എഴുപതിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായും സംഘടന ആവകാശപ്പെട്ടു. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരണം അറിയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button