ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കുമെന്ന് ബ്രഹ്‌മോസ്
എയ്‌റോസ്‌പേസ് അറിയിച്ചു. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായാണ് മിസൈല്‍ ഒരുങ്ങുന്നത്. കൂടാതെ, ലോകത്തിലെ വേഗവും കരുത്തും ഉള്ള അത്യാധുനിക ആയുധങ്ങളും പണിപ്പുരയില്‍ ഒരുങ്ങുകയാണെന്ന് ബ്രഹ്‌മോസ് സി ഇ ഒ അതുല്‍ റാണെ വ്യക്തമാക്കി.
Read Also: അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സൗദി അറേബ്യ
ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ സംവിധാനമാണ് ഇന്ത്യക്ക് ഉള്ളത്. യു.പി പ്രതിരോധ വ്യവസായിക ഇടനാഴി പദ്ധതിക്ക് കീഴില്‍ ലക്‌നൗവില്‍ ആയുധ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം പുത്തന്‍ തലമുറ യുദ്ധസാമഗ്രികളാണ് പ്രധാനമായും ഇവിടെ നിര്‍മ്മിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സാങ്കേതിക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യു.പി പ്രതിരോധ വ്യവസായിക ഇടനാഴി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
Post Your Comments