Latest NewsKeralaNews

ബിജെപി സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച്ച പത്തനംതിട്ടയിൽ

പത്തനംതിട്ട: ബിജെപി സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച്ച രാവിലെ 10.30 ന് പുല്ലാട് സൗപർണ്ണിക ഓഡിറ്റോറിയത്തിൽ നടക്കും. ബിജെപി സംസ്ഥാന- ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം പ്രതിനിധികളായിരിക്കും സംസ്ഥാന സമിതിയിൽ പങ്കെടുക്കുക. ഇതാദ്യമായാണ് സമ്പൂർണ്ണ സംസ്ഥാന സമിതി യോഗത്തിന് പത്തനംതിട്ട ആതിഥ്യമരുളുന്നത്.

Read Also: സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും പ്രസവ ചെലവും ലഭിക്കും: സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്

സംസ്ഥാന സമിതി യോഗത്തിനു മുന്നോടിയായി രാവിലെ ഒൻപതിന് കുമ്പനാട് നാഷണൽ ക്ലബ്ബിൽ സംസ്ഥാന കോർ കമ്മറ്റി യോഗവും നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കൂട്ടി, ദേശീയ സമിതി അംഗങ്ങളായ കുമ്മനം രാജശരേഖരൻ, പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ സി കെ പത്മനാഭൻ, ഒ രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ജോർജ്ജ് കുര്യൻ, സി കൃഷ്ണകുമാർ ,അഡ്വക്കേറ്റ് പി സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജ് അറിയിച്ചു. രാവിലെ 10.30 മുതൽ വൈകിട്ട് നാലു വരെയാണ് സംസ്ഥാന സമിതി യോഗം.

Read Also: പൊറ്റ പിടിച്ച വ്രണങ്ങൾ, ചെള്ളുപനി ചില്ലറക്കാരനല്ല: ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button