കോട്ടയം: എത്ര പ്രതിസന്ധികൾ വന്നാലും സര്‍ക്കാറിനെ നല്ല രീതിയില്‍ പിന്താങ്ങുന്ന സമീപനമാണ് ജനങ്ങള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി ആളുകളെ മായാവലയത്തിലാക്കാമെന്നാണ് ചില മാധ്യമങ്ങള്‍ കരുതുന്നതെന്നും, മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് ചേരുന്നതാണോ ഇതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read:പിണറായിക്ക് ബിലീവേഴ്സ് ചർച്ചുമായി ബന്ധമെന്ന ആരോപണം ഗൗരവമുള്ളത്: സത്യം പുറത്തുവരണമെന്ന് കെ സുരേന്ദ്രൻ
‘പാളിച്ചകള്‍ സ്വയം പരിശോധിക്കണം. തിരുത്താന്‍ വരുന്നില്ല. പക്ഷേ, സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചു. സര്‍ക്കാറിനെ നല്ല രീതിയില്‍ പിന്താങ്ങുന്ന സമീപനമാണ് ജനങ്ങള്‍ സ്വീകരിച്ചത്. വര്‍ഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാന്‍ സാധിക്കില്ല. മതനിരപേക്ഷമാണെന്ന് പറയുന്നവര്‍പോലും വര്‍ഗീയതയുടെ ചിഹ്നം അണിയുന്നു. വര്‍ഗീയതയുമായി സമരസപ്പെടുന്നത് അത് പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. വര്‍ഗീയതയെ ശക്തമായി തള്ളിക്കളയുകയാണ് മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രധാനം. എന്നാല്‍, ന്യൂനപക്ഷങ്ങളിലെ ചെറിയ വിഭാഗം തെറ്റായി ചിന്തിക്കുന്നു’, മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയതകൊണ്ട് നേരിടാമെന്ന ഇവരുടെ നിലപാട് ആത്മഹത്യാപരമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ പരസ്പരപൂരകങ്ങളാണ്. രാജ്യത്ത് ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതിയാണ്. ഇതാണ് പ്രവാചകനിന്ദയില്‍ കാര്യങ്ങള്‍ എത്തിച്ചത്. ഇത് ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വര്‍ഗീയതയുടെ നിലപാടാണ് ഇത്. കേരളത്തില്‍ ഇതൊന്നും നടക്കില്ല’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments