ലക്നൗ: വികസനത്തിന്റെ കാര്യത്തില്‍ യു.പി കുതിക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണത്തില്‍ മറ്റൊരു നാഴികക്കല്ലായ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ജൂലൈയില്‍ രാജ്യത്തിന് സമര്‍പ്പിക്കും. ബുന്ദേല്‍ഖണ്ഡിലെ 300 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ ആണ് പണി പൂര്‍ത്തിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ 27 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നത് ശ്രദ്ധേയമാണ്.
Read Also: മോദി സര്‍ക്കാര്‍ കൂടുതല്‍ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ്: മുവാറ്റുപുഴ അഷ്റഫ് മൗലവി
ചിത്രകൂട് മുതല്‍ ഔറയ്യ വരെയാണ് ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ നിര്‍മ്മിക്കുന്നത്. ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ യാഥാര്‍ഥ്യമാകുന്നതോടെ 6 ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതിന്റെ സൗകര്യം ലഭിക്കും. ഈ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ഡല്‍ഹിയിലേക്ക് എത്താനാകുമെന്നാണ് കണക്ക്കൂട്ടല്‍.
2019ലാണ് എക്‌സ്പ്രസ് വേയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. 30 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂന്ന് മാസം മുമ്പ് യാഥാര്‍ത്ഥ്യമാകാന്‍ കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരവധി തവണ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ പണി പരിശോധിക്കാന്‍ എത്തിയിരുന്നു.
Post Your Comments