KeralaLatest NewsNews

മോദി സര്‍ക്കാര്‍ കൂടുതല്‍ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ്: മുവാറ്റുപുഴ അഷ്റഫ് മൗലവി

കാസർഗോഡ്: മോദിസര്‍ക്കാര്‍ കൂടുതല്‍ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ കല്‍ത്തുറുങ്കില്‍ അടച്ചുകൊണ്ട് ഇന്ത്യക്കാരെ തോല്‍പ്പിക്കാമെന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്നും, യു.പിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയും, വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ക്കുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്നും അഷ്റഫ് മൗലവി പറഞ്ഞു.

Also Read:പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി

‘പ്രവാചകനിന്ദയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇന്ത്യയെ അപമാനിച്ച മോദിസര്‍ക്കാര്‍ കൂടുതല്‍ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ കൊന്നു തള്ളുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നത്. രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്‌ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും നിശബ്ദരായിരിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്നും’, അദ്ദേഹം വ്യക്തമാക്കി.

‘പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെയും യോഗി സര്‍ക്കാര്‍ സ്വീകരിച്ചത് ഇതേ ഭീകര നടപടികളായിരുന്നു. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസിനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയും യു.പിയില്‍ മാത്രം മുന്നൂറില്‍പ്പരം പ്രതിഷേധക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിച്ചും കൊലപ്പെടുത്തിയും വരുതിയിലാക്കി ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്ന തിടുക്കത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍. ഭരണഘടനാവിരുദ്ധമായ ഏകാധിപത്യ ഭരണക്രമത്തിലൂടെ ജനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഫാഷിസ്റ്റുകള്‍ക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങള്‍ ഉയര്‍ന്നു വരണം’, മൂവാറ്റുപുഴ അഷ്റഫ് മൗലവി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button