മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് നിയന്ത്രണം. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ജൂൺ 14, ചൊവ്വാഴ്ച വരെയാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം : പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്വ റൗണ്ട്എബൗട്ട് മുതൽ മസ്കറ്റ് വിലായത്ത് വരെയുള്ള മേഖലയിലാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. ടാൻസാനിയയുടെ പ്രസിഡണ്ട് സാമിയ സുലുഹു ഹസ്സന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Read Also: സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം : പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
Post Your Comments