ഫോൺപേയ്ക്ക് പിന്നാലെ റീചാർജുകൾക്ക് അധിക നിരക്ക് ഈടാക്കാനൊരുങ്ങി പേടിഎം. 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് ഫീസ് ഈടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പേടിഎം വാലറ്റ്, യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തുടങ്ങിയ എല്ലാ തരത്തിലുള്ള മൊബൈൽ റീചാർജുകൾക്കും നിരക്ക് ബാധകമാണ്.
റീചാർജ് പ്ലാനുകൾ അനുസരിച്ച്, ഒരു രൂപ മുതൽ ആറ് രൂപ വരെ ആയിരിക്കും പേടിഎം ചാർജ് ഈടാക്കുന്നത്. മാർച്ച് അവസാനത്തോടെ പണം ഈടാക്കുന്നത് പേടിഎം ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ ഉപയോക്താക്കളെയും ബാധിച്ചിരുന്നില്ല. എന്നാൽ, പുതിയ നിരക്കുകൾ എല്ലാ ഉപയോക്താക്കളെയും ബാധിക്കാനാണ് സാധ്യത.
Also Read: ‘നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുണ്ട്, വേറെ വഴിയില്ല’: അഭിഭാഷകന്റെ പോസ്റ്റ് വൈറൽ
Post Your Comments