ഒരു നേരത്തെ ഭക്ഷണം മുടക്കിയാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?. പലർക്കും ഇക്കാര്യത്തെ കുറിച്ച് സംശയമുണ്ടാകും. ചിലർ തടി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക. മറ്റ് ചിലർ സമയം കിട്ടാത്തത് കൊണ്ട് കഴിക്കാറില്ല. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യാറുള്ളത്. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മാനസികനിലയെ ബാധിക്കാം
വിശക്കുമ്പോൾ ചിലർക്ക് ദേഷ്യം ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിക്കാതിരുന്നാൽ മാനസികനിലയെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. ഭക്ഷണം തുടർച്ചയായി ഒഴിവാക്കിയാൽ ദേഷ്യം, ഉത്കണ്ഠ എന്നിവ ഉണ്ടാകാം.
ശ്രദ്ധ കുറയാം
നമ്മുടെ തലച്ചോർ ഗ്ലൂക്കോസിന്റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ശ്രദ്ധിക്കാനുള്ള കഴിവും ഇല്ലാതാകും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, ശ്രദ്ധക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
Read Also : ജനസവേന കേന്ദ്രത്തിൽ മോഷണം : പെട്ടിയുമായി കടന്ന കള്ളനെ തേടി പൊലീസ്
പ്രവർത്തനം സാവധാനത്തിലാകും
ഭക്ഷണം ഒഴിവാക്കിയാൽ ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും. വളരെ കുറച്ച് കാലറി മാത്രമേ ഉണ്ടാകൂ. ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകുന്നത് ഭാരം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്.
തലചുറ്റൽ ഉണ്ടാകാം
ഭക്ഷണം ഒഴിവാക്കുന്നത് ശീലമാക്കിയാൽ ക്ഷീണം ഉണ്ടാകുകയും തലചുറ്റൽ അനുഭവപ്പെടുകയും ചെയ്യും. രക്തസമ്മർദ്ദം കുറയാനുള്ള സാധ്യതയും കൂടുതലാണ്.
Post Your Comments