Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു കാമുകിയുടെ മുറിയില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ അനുലാല്‍(25) ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന്, പ്രണയം നടിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴയിലെ ബീച്ചിന് സമീപമുള്ള ലോഡ്ജില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അനുലാല്‍ എറണാകുളത്തുണ്ടെന്ന് മനസിലായി.

Read Also: മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ മലപ്പുറത്തും പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു

ഇടയ്ക്ക് മാത്രമാണ് ഇയാളുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ നമ്പറില്‍ നിന്ന് പതിവായി ഒരു നമ്പറിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തി. അത് ഇയാളുടെ മറ്റൊരു കാമുകിയുടെ നമ്പറായിരുന്നു.

വെള്ളിയാഴ്ച രാത്രി ഇയാള്‍ കാമുകിയുടെ ഹോസ്റ്റലിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍, ഏത് റൂമിലാണെന്ന് മനസിലാകാത്തതിനാല്‍ ഹോസ്റ്റലിന് പുറത്ത് പൊലീസ് കാത്തിരുന്നു. പുറത്ത് പൊലീസുണ്ടെന്ന് മനസിലാക്കിയ പ്രതി പുലര്‍ച്ചെ കാമുകിയേയും കൊണ്ട് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, പിന്തുടര്‍ന്ന പൊലീസ് ചാലക്കുടിക്കും അതിരപ്പള്ളിക്കുമിടയില്‍ വെച്ച് ഇരുവരേയും പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button