മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരില്‍ പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. മലപ്പുറത്താണ് സംഭവം. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക് പൊലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ പൊലീസ് നല്‍കുന്നുണ്ട്. ഒരു വയോധികന്റെ കറുത്ത മാസ്‌ക് ഊരി വാങ്ങി പൊലീസ് പകരം മഞ്ഞ മാസ്‌ക് ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. കറുത്ത മാസ്‌ക്കുകള്‍ വേദിക്ക് പുറത്ത് കൂട്ടിയിട്ടിരിക്കുന്നതു കാണാം.
Read Also: ഐപിഎൽ: സംപ്രേഷണാവകാശത്തിൽ നിന്നും പിന്മാറി ആമസോണും ഗൂഗിളും
കറുത്ത മാസ്‌കിനെ നിരോധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പൊതുജനങ്ങള്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിനെതിരെ പൊലീസ് ഇന്നും രംഗത്ത് എത്തി.
കറുത്ത മാസ്‌ക് ധരിക്കണമെന്ന് എന്തിനാണ് ഇത്ര നിര്‍ബന്ധമെന്ന് ഇടതു കണ്‍വീനര്‍ ഇ.പി ജയരാജനും ചോദിച്ചു. കറുത്ത ഷര്‍ട്ടിട്ടാണോ എല്ലായിടത്തും പോകുന്നതെന്നും വിമര്‍ശിച്ചു. ഇതോടെ കറുത്ത മാസ്‌കില്‍ നിയന്ത്രണം തുടരുമെന്ന് വ്യക്തമായി.
പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ മലപ്പുറത്തും ചര്‍ച്ചയായി. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ, സമീപത്തെ ഹോട്ടലുകള്‍ പൊലീസ് അടപ്പിക്കുകയായിരുന്നു.
Post Your Comments