കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അസാധാരണ സുരക്ഷ ഒരുക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തുന്ന ഏറ്റവും കർശനമായ സുരക്ഷയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് നൽകിയത്. കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പെന്നും അതിനാൽ താൻ ഫുൾ കറുപ്പിലാണെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
Read Also: കറുത്ത മാസ്ക് ധരിച്ചവർ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുത്: പ്രതിഷേധം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് ! സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ് – അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ് കറുപ്പ് എനിക്കത്രമേൽ ഇഷ്ടം. അത് ധരിക്കാനോ തരിമ്പും പേടിയുമില്ല . കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് . പോലീസുകാരെക്കൊണ്ട് “ക്ഷ” വരപ്പിക്കുന്ന ആളാണ് കക്ഷി.
ഞമ്മളെ സ്വന്തം ആള്.
Post Your Comments