Latest NewsKeralaNewsBusiness

അടക്ക: വിലയിടിവ് തുടരുന്നു

380 രൂപ മുതൽ 390 രൂപ വരെയാണ് ഇപ്പോൾ അടക്കയുടെ വിപണി വില

സംസ്ഥാനത്ത് അടക്കയുടെ വിലയിടിവ് തുടരുന്നു. ഒരു മാസത്തിനിടെ കിലോയ്ക്ക് 60 രൂപയോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. മഴ തുടങ്ങിയതോടെ അടക്കകൾ കൃത്യമായി ഉണക്കി സൂക്ഷിക്കാൻ കഴിയാത്തത് കർഷകർക്ക് തിരിച്ചടിയായി. കൂടാതെ, ശ്രീലങ്ക, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അടക്ക ഇറക്കുമതി ചെയ്യുന്നതിനാൽ, രാജ്യത്തെ പൊതു വിപണിയിൽ അടക്കയുടെ വില കുറയാൻ കാരണമായി. 380 രൂപ മുതൽ 390 രൂപ വരെയാണ് ഇപ്പോൾ അടക്കയുടെ വിപണി വില.

പഴയ അടക്കയുടെ വിലയിൽ ഇടിവ് ഇല്ല. പൊതു വിപണിയിൽ കാര്യമായ ക്ഷീണം സംഭവിച്ചിട്ടില്ലാത്ത പഴയ അടക്കയുടെ വില 545 രൂപ വരെയാണ്. അടക്ക ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്സവകാലം തുടങ്ങിയാൽ ഏതാനും മാസങ്ങൾക്കകം അടക്കയുടെ വില വീണ്ടും ഉയരുമെന്നാണ് കർഷകരുടെ വിലയിരുത്തൽ.

Also Read: എം.ആര്‍ അജിത് കുമാറും ഷാജ് കിരണുമായി ഫോണില്‍ വിളിച്ചത് 19 തവണ: സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ?

shortlink

Related Articles

Post Your Comments

Related Articles


Back to top button