കൊല്ലം: അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയും കർഷക സംഘം അഞ്ചൽ ഏരിയാ സെക്രട്ടറിയുമായ പത്മലോചന(52)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂർ പത്തടി സ്വദേശിയാണ് പത്മലോചൻ. സി.പി.ഐ.എം അഞ്ചൽ ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് പത്മലോചൻ.
ഇന്ന് രാവിലെയോടെയാണ് വീടിനരികിലെ വയലിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പത്മലോചനനെ കണ്ടെത്തിയത്. രാമഭദ്രൻ കൊലക്കേസിൽ ഇയാൾക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2010 ലാണ് ഏരൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഐ.എൻ.ടി.യു.സി ഏരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ വീട്ടിൽ കയറി ഒരു സംഘം ആക്രമിച്ചത്.
ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷമായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്.
Post Your Comments