![](/wp-content/uploads/2022/06/swapna-suresh-1.jpg)
പാലക്കാട്: ഇടത് സർക്കാരിനെ വെട്ടിലാക്കി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചയാണ് കേരളമെങ്ങും. രാഷ്ട്രീയ കേരളം കലുഷിതമാകുന്നതിനിടെ, വിവാദങ്ങൾക്ക് തുടക്കം കുറിച്ച സ്വപ്നയ്ക്ക് ശാരീരികാസ്വാസ്ഥ്വം. ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തെ വിശ്രമം സ്വപ്നയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ ഇന്ന് കാണാൻ സാധിക്കില്ലെന്ന് സ്വപ്നയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദരേഖ ഇന്നലെ അവർ പുറത്ത് വിട്ടിരുന്നു. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാമെന്നും, മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
Also Read:മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് സുരക്ഷ: സർക്കാരിനെതിരെ വൻ പ്രതിഷേധം
അതേസമയം, കെ.ടി ജലീൽ എം.എൽ.എയുടെ പരാതി പ്രകാരം കന്‍റോണ്‍മെന്‍റ് പൊലീസ് ചാർജ് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. രഹസ്യമൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുന്നത്. സ്വപ്നയും പി.സി. ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു ജലീലിന്‍റെ പരാതി. കെ.ടി ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments