Latest NewsKeralaNews

ശ്രീജയ്ക്ക് ആനുകൂല്യം ഉടൻ ലഭ്യമാക്കും: വീഴ്ചയുണ്ടായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: വാഹനാപകടത്തിൽ മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയും മെഡിക്കൽ കോളജ് മുൻ ജീവനക്കാരനുമായ സന്തോഷിന്റെ ഭാര്യ ശ്രീജ മേപ്പാടന് ആർഹമായ ആനുകൂല്യം വേഗത്തിൽ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. ആനുകൂല്യം ലഭിക്കാൻ മൂന്നു വർഷത്തോളം വൈകിയതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

Read Also: കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്, സഖാക്കൾക്ക് ഉത്തരം പറയാൻ ഉണ്ടോ?- മാത്യു സാമുവൽ

ആനുകൂല്യം ലഭിക്കാൻ വൈകുന്നു എന്ന ശ്രീജയുടെ അപേക്ഷയെ തുടർന്ന് എത്രയും വേഗം ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Read Also: കുരങ്ങുപനി: രോഗികളുമായി സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്

shortlink

Related Articles

Post Your Comments

Related Articles


Back to top button