Latest NewsIndiaNews

സോണിയാ ഗാന്ധിയെ പിന്തുടർന്ന് ഇ.ഡി: 23ന് ഹാജരാകണം

രാഹുല്‍ഗാന്ധിയോട് രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് 13-ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ പിന്തുടർന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെതന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം വേണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചത്.

Read Also: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ

പാര്‍ട്ടിയുടെ മുഖപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഇ.ഡി. നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, കോവിഡ് ബാധിച്ചതിനാല്‍ സോണിയാ ഗാന്ധി ഇ.ഡിയോട് മൂന്നാഴ്ചത്തെ സാവകാശം ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിയോട് രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് 13-ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button