അബുദാബി: യു.എ.ഇയില്‍ ജാഗ്രത നിർദ്ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കുമെന്നും എട്ടടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നാണ് മുന്നറിയിപ്പ്.
Read Also: യുപിഐ പേയ്മെന്റ്: ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെ പേയ്മെന്റ് നടത്താം
അതേസമയം, രാജ്യത്തെ താപനിലയില്‍ ക്രമാനുഗതമായ കുറവുമുണ്ടാകുമെന്നും സമുദ്രോപരിതലത്തില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതിവേഗ കാറ്റിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതേതുടർന്ന് ദൂരക്കാഴ്ചാ പരിധിയില്‍ കുറവ് വരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
Post Your Comments