Latest NewsKeralaNews

വീടുകളില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന: റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു

 

തൃശൂര്‍: ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡ് 177 വീടുകളിലായി നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു.

read also; സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിക്ക് സ്ഥാനചലനം

പിടിച്ചെടുത്ത റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍ അറിയിച്ചു. 1500 മുതല്‍ 2500 സ്‌ക്വ.ഫീ. വീട്, ആഡംബര കാറുകള്‍, വിദേശജോലി, പൊതുമേഖല സ്ഥാപനത്തിലെ ജോലിക്കാര്‍ തുടങ്ങിയവരില്‍ നിന്നും പിഴയിനത്തില്‍ 10 ലക്ഷത്തോളം രൂപ സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ നോട്ടീസ് നല്‍കി.

ജൂണ്‍ വരെ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യുന്നതിന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സമയപരിധി അനുവദിച്ചിരുന്നു. ജില്ലയില്‍ 10395 പേര്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്ത് നിയമ നടപടികളില്‍ നിന്നും ഒഴിവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button