KeralaMollywoodLatest NewsNewsEntertainment

ചെരിപ്പിട്ട് ക്ഷേത്ര നടയിൽ : നയന്‍താരയുടെ ക്ഷേത്രദര്‍ശനം വിവാദത്തിൽ

നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവയും തിരുമല ക്ഷേത്രദര്‍ശനം നടത്തി

തിരുമല: വിവാഹത്തിന് പിന്നാലെ നടി നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവയും തിരുമല ക്ഷേത്രദര്‍ശനം നടത്തിയത് വിവാദമാകുന്നു. ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്‌.

ജൂണ്‍ ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം ഇവർ തിരുമല ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതും ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തതുമെല്ലാം വിമർശനങ്ങൾക്ക് കാരണമാകുകയാണ്.

read also: ‘ചടങ്ങ് നടന്ന ഹോട്ടലിൽ വെച്ചാണ് നയൻതാരയെ ആദ്യം കണ്ടത്, അന്ന് കഥ പറയാൻ ചെന്നത്’: വിവാഹ ശേഷം നയൻ-വിക്കി ദമ്പതികൾ പറയുന്നു

സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായതോടെ തിരുമല തിരുപ്പതി ദേവസ്ഥാനം ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി. ‘നയന്‍താര ചെരുപ്പ് ധരിച്ച്‌ ക്ഷേത്ര നടയിലൂടെ നടന്നത്‌ നിര്‍ഭാഗ്യകരമാണ്. ക്ഷേത്രത്തിന് മുമ്പില്‍ ഫോട്ടോ ഷൂട്ട്‌ ചെയ്യുന്നത്‌ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്‌. നിയമ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം നയന്‍താരക്കെതിരെ നടപടി എടുക്കും’,

കൂടാതെ, താരദമ്പതികള്‍ ഫോട്ടോ എടുത്ത സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജിലന്‍സ്‌ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button