KeralaLatest NewsNews

‘അവര് തള്ളിയ തള്ളൽ കേട്ടാൽ അട്ടർ ബ്ലെ​ന്റർ ആയിപ്പോകും’: മാസ്റ്റര്‍ ബ്രെയ്‌നിന് പിന്നില്‍ കൃഷ്ണരാജാണെന്ന് ഷാജ് കിരണ്‍

ഈ സ്ത്രീയോട് സംസാരിച്ച് ഞാൻ പെട്ടുപോയി. ഇവർ പറഞ്ഞ കാര്യം ഞാൻ പുറത്തു പറഞ്ഞാൽ എന്നെ ചിലപ്പോൾ ആരെങ്കിലും അകത്ത് കൊണ്ടുപോകും.

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, പ്രതികരണവുമായി ഷാജ് കിരണ്‍. സ്വപ്നയ്ക്ക് പിന്നിൽ അവരുടെ അഭിഭാഷകൻ കൃഷ്ണരാജാണെന്ന് ഷാജ് കിരണ്‍ ആരോപിച്ചു. സ്വപ്നയുടെ ഫോൺ പോലും എച്ച്.ആർ.ഡി.എസ്സി​ന്റെ നിയന്ത്രണത്തിലാണെന്നും ഷാജ് കിരണ്‍ പറഞ്ഞു. കേസിൽ പെട്ടു പോകുന്നു എന്ന് തോന്നിയപ്പോൾ പ്രശ്നത്തിൽ തലയൂരാനാണ് ശ്രമിച്ചതെന്നും ആവശ്യമെങ്കിൽ ഫോൺ അന്വേഷണത്തിന് വിധേയമാക്കാൻ തയ്യാറാണെന്നും ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

’21 തവണ സ്വണ്ണം കൊണ്ടുവന്നു എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ ഏതോ ജൂവലറിയുടെ മോഡൽ ആകാൻ അവർ ഇടയ്ക്ക് പോകുന്നു എന്ന് പറഞ്ഞു. അവർ തള്ളിയ കാര്യമൊന്നും ഞാൻ പുറത്തു പറഞ്ഞിട്ടില്ല. അവര് തള്ളിയ തള്ളൽ കേട്ടാൽ അട്ടർ ബ്ലെ​ന്റർ ആയിപ്പോകും. അതുകൊണ്ട് ഞാൻ അതിന് മറുപടി പറഞ്ഞില്ല. അതൊക്കെ അവർ എഡിറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ട്. അവർ പറ‍ഞ്ഞതിൽ അട്ടർ ബ്ലെ​ന്ററുകളുണ്ട്’- ഷാജ് കിരണ്‍ പറഞ്ഞു.

Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം

‘കൃഷ്ണരാജിന് പൈസ കൊടുക്കുന്നത് എച്ച്.ആർ.ഡി.എസ്സാണ്. കാരണം സ്വപ്‌നയ്ക്ക് ശമ്പളം പോലുമില്ല. എച്ച്.ആർ.ഡി.എസ്സി​ന്റെ ഓഫീസിൽ ചെന്നാൽ ഇവരുടെ ഓരോ ഫോണും സ്ക്രൂട്ടനൈസ് ചെയ്തിട്ടാണ് സ്വപ്നയുടെ കയ്യിൽ കൊണ്ടുകൊടുക്കുന്നത്. അവരെ പ്രോൽസാഹിപ്പിക്കാൻ വേണ്ടി ഞാനും തള്ളി. കാരണം എന്നെ സംബന്ധിച്ച് ഇതിൽ നിന്ന് ഊരണം. ഈ സ്ത്രീയോട് സംസാരിച്ച് ഞാൻ പെട്ടുപോയി. ഇവർ പറഞ്ഞ കാര്യം ഞാൻ പുറത്തു പറഞ്ഞാൽ എന്നെ ചിലപ്പോൾ ആരെങ്കിലും അകത്ത് കൊണ്ടുപോകും. ഞാൻ ഇപ്പോഴും പറയുന്നു, ഏത് ഏജൻസിയുടെ മുന്നിലും എ​ന്റെ ഫോൺ തരാം. ഞാൻ അയാളെ പോലെ ഒളിച്ചോടിയില്ലല്ലോ, ഞാൻ ഇവിടെ തന്നെയല്ലേ ഇരിക്കുന്നത്’- ഷാജ് കിരൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button