Latest NewsIndiaNews

ജോലിയ്ക്ക് പോകാൻ സമ്മർദ്ദം ചെലുത്തി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഭോപ്പാൽ: ജോലിയ്ക്ക് പോകാൻ സമ്മർദ്ദം ചെലുത്തിയ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. മുപ്പതുകാരനായ വൈഭർ സാഹുവാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

Read Also: ‘രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു’: ഫിറ്റ്‌സ് വന്ന് വിറച്ചു കൊണ്ട് ബോധം കെട്ടു വീണ സ്വപ്ന ആശുപത്രിയിൽ

ഡ്രൈവറായ സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. തുടർന്ന് ഭാര്യ ഇയാളെ ജോലിയ്ക്ക് പോകാനായി നിർബന്ധിച്ചു. വിഷയത്തെച്ചൊല്ലി തർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായാണ് സാഹു കൊലപാതകം നടത്തിയത്. കത്രിക കൊണ്ട് ഭാര്യയെ പലതവണ കുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

Read Also: ‘ഊരിപ്പിടിച്ച വടിവാളുകൾക്ക് ഇടയിലൂടെ 40 അംഗരക്ഷകരും 110 പോലീസുകാരുമായി ഒരു ചെമ്പ് ബിരിയാണിയുമായി അദ്ദേഹം നടന്ന് നീങ്ങി’

shortlink

Related Articles

Post Your Comments

Related Articles


Back to top button