Latest NewsKeralaNews

‘ഊരിപ്പിടിച്ച വടിവാളുകൾക്ക് ഇടയിലൂടെ 40 അംഗരക്ഷകരും 110 പോലീസുകാരുമായി ഒരു ചെമ്പ് ബിരിയാണിയുമായി അദ്ദേഹം നടന്ന് നീങ്ങി’

കോട്ടയം: കോട്ടയത്ത് കെ.ജി.ഒ.എയുടെ സംസ്ഥാനസമ്മേളനത്തിൽ അതീവ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ബി ഗോപാലകൃഷ്ണൻ. ഊരിപ്പിടിച്ച വടിവാളുകൾക്ക് ഇടയിലൂടെ, 40 അംഗരക്ഷകരും 110 പോലീസുകാരുമായി ഒരു ചെമ്പ് ബിരിയാണിയുമായി അദ്ദേഹം നടന്ന് നീങ്ങിയെന്ന് ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതിനിടെ കറുത്ത നിറമുള്ള മാസ്ക് നിരോധിച്ച പിണറായി വിജയന്റെ നടപടിക്കെതിരെയും പരിഹാസങ്ങൾ ഉയരുന്നുണ്ട്.

Also Read:നൂപുർ ശർമ്മയ്‌ക്കെതിരായ പ്രകോപനപരമായ വീഡിയോ: യൂട്യൂബർ ഫൈസൽ വാനി അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലുടനീളം വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. ഒരു മണിക്കൂറോളമാണ് പലയിടങ്ങളിലും വാഹനങ്ങൾ പിടിച്ചിട്ടത്. ഓഫീസുകളിലും സ്‌കൂളുകളിലും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവരെ ഒന്നടങ്കം ബുദ്ധിമുട്ടിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര. ‘വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ്’ എന്ന് ഏത് പ്രസംഗത്തിലും ആവർത്തിക്കുന്ന മുഖ്യമന്ത്രി, ഇന്ന് വിരണ്ടുപോയോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

കോൺഗ്രസ് നേതാവ് വി.ടി ബൽറാമും മുഖ്യമന്ത്രിയെ പരിഹസിച്ചു. ‘വലിയ ധൈര്യശാലിയാണ്’ എന്ന തലക്കെട്ടോട് കൂടെയായിരുന്നു ബൽറാം മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. കോട്ടയത്ത് ജനറൽ ആശുപത്രിയുടെ പോലും ഗേറ്റ് അടപ്പിച്ചും പൊതു നിരത്തിൽ ഗതാഗതം നിരോധിച്ചും യാത്ര ചെയ്‌ത ‘രാജാവിന്റെ’ അതീവസുരക്ഷാ വലയത്തെ ഭേദിച്ച് പ്രതിഷേധ കരിങ്കൊടികൾ ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഷാഫി പറമ്പിൽ അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button