Latest NewsNewsIndia

കുഴല്‍ കിണറില്‍ വീണ 11കാരനെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ പതിനൊന്ന് വയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.  കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. രാഹുല്‍ സാഹു എന്ന കുട്ടിയാണ് വീടിന് പുറകുവശത്തുള്ള കുഴല്‍ കിണറില്‍ അബദ്ധത്തില്‍ കാലു വഴുതി വീണത്.

ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
കിണറ്റിനുള്ളില്‍ നിന്നും ആരോ നിലവിളിയ്ക്കുന്നതായി ചില നാട്ടുകാര്‍ കണ്ടെത്തുകയും അവര്‍ മറ്റ് പ്രദേശങ്ങളിലുള്ള കൂടുതല്‍ പേരെ വിവരമറിയിക്കുകയുമായിരുന്നു.

വൈകീട്ട് നാല് മണിക്ക് തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായതിനാല്‍ കൂടുതല്‍ സേന സ്ഥലത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button