corona positive storiesCOVID 19Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,084 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,084 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 876 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ഷാജ് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്, അമേരിക്കയിൽ ചികിത്സ നടത്തിയത് പാർട്ടിയുടെ ചിലവിൽ: കോടിയേരി

915,068 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,97,324 പേർ രോഗമുക്തി നേടി. 2,305 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 15,439 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 247,277 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പു വരുത്താൻ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button