അബുദാബി: ഇ-സ്‌കൂട്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഹെഡ് ബ്രിഗ് സലേം അൽ ദഹേരിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്തത്, യഥാര്‍ത്ഥ ശബ്ദരേഖ ഉടന്‍ പുറത്തുവിടും: ഷാജ് കിരണ്‍
ഇ-സ്‌കൂട്ടറുകൾ അമിതവേഗത്തിലോടിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമിത വേഗത്തിൽ ഇ-സ്‌കൂട്ടറുകൾ ഓടിക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുമെന്ന് ഓർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഇ-സ്‌കൂട്ടർ സ്റ്റണ്ടുകളും റാഷ് റൈഡിംഗും നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. അതേസമയം, 3 തരം ഇ- സ്‌കൂട്ടറുകൾക്ക് കഴിഞ്ഞ ദിവസം അബുദാബി നിരോധനമേർപ്പെടുത്തിയിരുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സീറ്റുള്ള 3 തരം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് അബുദാബി നിരോധിച്ചത്.
ഇവയ്ക്ക് സുരക്ഷിത സീറ്റല്ലാത്തതിനാൽ വാഹനമോടിക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടാനും അപകടത്തിനും സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി. സൈക്കിളിനും നിന്നു സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിനും വിലക്കില്ല. ഏതു സ്‌കൂട്ടറുകളാണ് നിരോധിച്ചതെന്നും അനുവദനീയമായവ ഏതൊക്കെയെന്നും വിശദമാക്കി സംയോജിത ഗതാഗത കേന്ദ്ര സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഇ-സ്‌കൂട്ടർ, സൈക്കിൾ സവാരിക്കാർക്ക് ഹെൽമറ്റ്, കൈ, കാൽമുട്ട് പാഡ്, റിഫ്ളക്ടീവ് വസ്ത്രങ്ങൾ തുടങ്ങി സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.
Read Also: കുരങ്ങുപനി: രോഗികളുമായി സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്
Post Your Comments