Latest NewsKeralaNews

‘മകളെ പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു’: കേരളം കാത്തിരുന്ന ശബ്ദരേഖയിൽ പറയുന്നത്

കേരളം കാത്തിരുന്ന ശബ്ദരേഖ: പത്രസമ്മേളനത്തിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന. രഹസ്യമൊഴി മാറ്റാൻ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരൻ സമീപിച്ചെന്ന തന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്ന തെളിവാണ് സ്വപ്ന പുറത്തുവിടുന്നത്. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് ഇതെന്ന് സ്വപ്ന പറയുന്നു. പാലക്കാട് തന്റെ ഫ്‌ളാറ്റില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പരസ്യമാക്കിയത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ശബ്ദരേഖ.

പത്രസമ്മേളനത്തിൽ സ്വപ്ന പറഞ്ഞ പ്രധാന കാര്യങ്ങൾ

  • ഷാജ് കിരൺ ഒരു ഡ്രാമ ഹീറോ ആണ്. ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാനുള്ള പദ്ധതി തനിക്കില്ലായിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് തെളിവ് പുറത്തുവിടാമെന്ന് തീരുമാനിച്ചത്. ഷാജിന്റെ ഭീഷണി മാനസികമായി തളർത്തി.
  • ഷാജ് കിരണിനെ പരിചയപ്പെടുത്തിയത് ശിവശങ്കര്‍. ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പെ അറിയാം. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷം.
  • ‘കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ…?’ അദ്ദേഹത്തിന്റെ മകളെ പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് പറഞ്ഞു.
  • രഹസ്യമൊഴി കൊടുത്ത ശേഷം കാണണമെന്ന് ഷാജ് പറഞ്ഞതനുസരിച്ച് തൃശ്ശൂരില്‍ പോയി കണ്ടു.
  • വാടകഗര്‍ഭധാരണത്തിന് തയ്യാറായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇത്. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസ്സിലാക്കിയത് കൊണ്ടായിരുന്നു ഇത്.
  • ഒരു അമ്മയുടെ വേദന ജനം അറിയണം. എന്റെ മകൻ വീണ്ടും അമ്മയില്ലാതെ ജീവിക്കേണ്ടി വരുമെന്ന് അവർ ഭീഷണിപ്പെടുത്തി. എനിക്ക് ബാത്ത്റൂമിൽ പോയി നിന്ന് ഫോൺ റെക്കോർഡ് ചെയ്യേണ്ടതായി വന്നു.
  • കളിച്ചത് ആരോടാണ് എന്ന അറിയാമോ എന്ന് ഷാജ് ചോദിച്ചു.
  • വീണ്ടും തടവറയിലിടുമെന്ന് ഭീഷണിപ്പെടുത്തി. രഹസ്യമൊഴി നൽകിയത് തെറ്റല്ലല്ലോ, എന്തിനാണ് ദ്രോഹിക്കുന്നതെന്ന് താൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button