Latest NewsNewsLife Style

മുഖ സൗന്ദര്യത്തിന് പഞ്ചസാര

 

നമ്മുടെ അടുക്കളയില്‍ ഒഴിച്ചു  കൂടാനാവാത്ത ഒരു വസ്തുവാണ് പഞ്ചസാര. എന്നാല്‍, പാചകത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും പഞ്ചസാരയ്ക്ക് സ്ഥാനമുണ്ട്.

മഞ്ഞുകാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് പഞ്ചസാര ഉത്തമമാണ്. മഞ്ഞുകാലങ്ങളില്‍ പാദം വിണ്ടുകീറുന്നത് തടയാന്‍ പഞ്ചസാരക്ക് കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും വിണ്ടു കീറലുള്ള ഭാഗത്ത് നന്നായി പുരട്ടുക. പത്തു മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ കാല്‍ പാദം കൂടുതല്‍ മൃദുലമാകും.

എണ്ണമയമുള്ള ചര്‍മ്മം എക്കാലവും ഒരു തലവേദനയാണ്. ഇതിന് പരിഹാരമായി ഒരു കപ്പ് പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ ഓറഞ്ച്നീരും ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും. പഞ്ചസാര അല്‍പ്പം റോസ് വാട്ടറില്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിലെ നിര്‍ജീവകോശങ്ങള്‍ നീക്കം ചെയ്ത് ചുണ്ടു മൃദുലമാക്കും.

മുഖത്തെ രോമവളര്‍ച്ചയും വലിയൊരു സൗന്ദര്യ പ്രശ്‌നമാണ്. ഇത് തടയാനും പഞ്ചസാരയ്ക്ക് കഴിയും. 20 ഗ്രാം പഞ്ചസാര, 10 മില്ലി നാരങ്ങനീര്, 50 മില്ലി വെള്ളം എന്നിവ നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ രോമങ്ങള്‍ നീങ്ങി മുഖം സുന്ദരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button