കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരണ്‍ രംഗത്ത്. സ്വപ്ന പാലക്കാട് വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് ശബ്ദരേഖ പുറത്തുവിട്ടത്.
Read Also: പെരിങ്ങോട്ടുകരയിലെ ശ്രുതിയുടെ മരണം: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
‘സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാല്‍, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തു വിട്ടിരിക്കുന്നത്. യഥാര്‍ത്ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാന്‍ പുറത്തുവിടും.’ – ഷാജ് പറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സ്വപ്ന സുരേഷിനോട് സംസാരിച്ചിട്ടില്ല. വിദേശത്തുനിന്ന് ഫണ്ട് തന്റെ കമ്പനിയിലൂടെ വരുത്താമെന്ന് പൊന്നന് വക്കീല്‍ പറഞ്ഞു. സ്വപ്ന പറഞ്ഞിട്ടാണ് പൊന്നന് വക്കീല്‍ വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയേയും കോടിയേരിയേയും സംബന്ധിച്ച് വന്ന വാര്‍ത്തകളെ കുറിച്ചാണ് പറഞ്ഞത്’, ഷാജ് വിശദീകരിച്ചു.
Post Your Comments