ഇന്ത്യൻ ഓഹരി വിപണി വീണ്ടും കരുത്ത് ആർജ്ജിച്ചു. കഴിഞ്ഞ നാല് ദിവസമായുള്ള നഷ്ട യാത്രയിൽ നിന്നാണ് ഇന്ത്യൻ ഓഹരി വിപണി ലാഭത്തിലേക്ക് ഉയർന്നത്. ബിഎസ്ഇയിൽ സെൻസെക്സ് 427.79 പോയിന്റ് നേട്ടത്തിൽ 55,320.28 ലും എൻഎസ്ഇ നിഫ്റ്റി 121.85 പോയിന്റ് നേട്ടത്തിൽ 16,478.10 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ സ്റ്റീൽ, എൻടിപിസി, എസ്ബിഐ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ പിന്നോട്ടു പോയി. എന്നാൽ, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർഐഎൽ എന്നീ കമ്പനികളുടെ ഓഹരികൾ മുന്നോട്ടു കുതിച്ചു. വ്യാപാര വേളയിൽ സെൻസെക്സ് 55,366.84 വരെ ഉയർന്നിരുന്നു.
Also Read: രാജ്യത്ത് റെഫ്രിജറേറ്റർ ഇറക്കുമതിയിൽ നിരോധനമേർപ്പെടുത്താൻ സാധ്യത
Post Your Comments