രാജ്യത്ത് വിദേശത്ത് നിന്നുള്ള റെഫ്രിജറേറ്ററുകളുടെ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്താൻ സാധ്യത. റെഫ്രിജറേറ്ററുകളുടെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതിയിൽ വിലക്ക് ഏർപ്പെടുത്തുന്നത്. 2020 ൽ കേന്ദ്ര സർക്കാർ എയർകണ്ടീഷനുകളുടെയും ടെലിവിഷനുകളുടെയും ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഘട്ടം ഘട്ടമായാണ് ഇറക്കുമതിക്ക് പൂർണ വിലക്കേർപ്പെടുത്തുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് റെഫ്രിജറേറ്റർ ഇറക്കുമതി ചെയ്യാൻ പ്രത്യേക ലൈസൻസ് നിർബന്ധമാക്കും. ഗോദ്റേജ്, ഹാവൽസ്, ടാറ്റ തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഗുണകരമാകും. എന്നാൽ, വിദേശ നിർമ്മാതാക്കളായ സാംസംഗ്, എൽജി തുടങ്ങിയവ കമ്പനികളെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
Also Read: തലശ്ശേരി നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
Post Your Comments