Latest NewsIndia

ഗുജറാത്തിലെ നവസാരിയിൽ പ്രധാനമന്ത്രി മോദി തന്റെ സ്കൂൾ അധ്യാപകനെ കണ്ട് അനുഗ്രഹം വാങ്ങി

താപി, നവസാരി, സൂറത്ത് ജില്ലകൾക്കായി 961 കോടി രൂപയുടെ 13 ജലവിതരണ പദ്ധതികളുടെ ഭൂമിപൂജയും പ്രധാനമന്ത്രി നിർവഹിക്കും.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നവസാരി സന്ദർശനത്തിൽ അദ്ദേഹത്തിന്റെ സ്‌കൂൾ അധ്യാപകനായി കൂടിക്കാഴ്ച നടത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഗുജറാത്തിൽ എത്തിയത്. സന്ദർശന വേളയിൽ അദ്ദേഹം നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇതിനിടെ, വെള്ളിയാഴ്ച ഗുജറാത്തിലെ നവസാരിയിൽ വഡ്‌നഗറിൽ നിന്നുള്ള തന്റെ മുൻ സ്കൂൾ അധ്യാപകനെ കാണുകയും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു. വൈകാരികമായ ഒരു കൂടിക്കാഴ്ച ആയിരുന്നു അത്.

അദ്ധ്യാപകൻ പ്രധാനമന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു. അതേസമയം, ഏഴ് പദ്ധതികളുടെ ഉദ്ഘാടനവും 12 പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങുകളും 14 പദ്ധതികളുടെ ഭൂമിപൂജനവും ആണ് പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾ മേഖലയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും ജീവിത സൗകര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. താപി, നവസാരി, സൂറത്ത് ജില്ലകൾക്കായി 961 കോടി രൂപയുടെ 13 ജലവിതരണ പദ്ധതികളുടെ ഭൂമിപൂജയും പ്രധാനമന്ത്രി നിർവഹിക്കും.

മേഖലയിലെ ജനങ്ങൾക്ക് താങ്ങാനാവുന്ന, ഗുണമേന്മയുള്ള വൈദ്യസഹായം ലഭ്യമാക്കാൻ സഹായിക്കുന്ന നവസാരി ജില്ലയിലെ 542 കോടി രൂപ ചെലവിൽ നിർമിക്കുന്ന മെഡിക്കൽ കോളേജിന്റെ ഭൂമി പൂജയും അദ്ദേഹം നിർവഹിക്കും. കൂടാതെ, 586 കോടി രൂപ ചെലവിൽ നിർമ്മിച്ച മധുബൻ അണക്കെട്ട് അടിസ്ഥാനമാക്കിയുള്ള ആസ്റ്റോൾ റീജിയണൽ വാട്ടർ സപ്ലൈ പ്രൊജക്റ്റും ?163 കോടിയുടെ ‘നൽ സേ ജല്’ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സൂറത്ത്, നവസാരി, വൽസാദ്, താപി ജില്ലകളിലേക്ക് ഈ പദ്ധതികൾ മൂലം ജലം ലഭിക്കും.

താപി ജില്ലയിലെ നിവാസികൾക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി 85 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച വീർപൂർ വ്യാര സബ്‌സ്റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. മലിനജല സംസ്കരണം സുഗമമാക്കുന്നതിന് വൽസാദ് ജില്ലയിലെ വാപി നഗരത്തിൽ 20 കോടി രൂപയുടെ 14 എംഎൽഡി ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റും ഉദ്ഘാടനം ചെയ്യും.

കൂടാതെ, നവസാരിയിൽ 21 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച സർക്കാർ ക്വാർട്ടേഴ്സുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിപ്ലൈദേവി – ജൂണർ – ചിച്വിഹിർ – പിപാൽദഹാദ് എന്നിവിടങ്ങളിൽ നിന്ന് നിർമ്മിച്ച റോഡുകളുടെയും ഡാംഗിൽ ഏകദേശം 12 കോടി രൂപ വീതം ചെലവിട്ട് നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങളുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button