Latest NewsNewsInternationalBusiness

മെഴ്സിഡസ്: ഒരു മില്യൺ കാറുകൾ തിരിച്ചു വിളിക്കാനൊരുങ്ങുന്നു

മെഴ്സിഡസ് പുറത്തിറക്കിയ 9,93,407 മോഡലുകളിലാണ് പ്രശ്നം നേരിടുന്നത്

ഒരു മില്യൺ കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങുകയാണ് മെഴ്സിഡസ്. ബ്രേക്ക് തകരാർ മൂലമാണ് കാറുകളെ തിരിച്ച് വിളിക്കുന്നത്. ജർമ്മൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2004 നും 2015 നും ഇടയിൽ വിറ്റുപോയ പഴയ എസ്‌യുവികളെയും എംപിവികളെയും തിരിച്ച് വിളിക്കാനാണ് സാധ്യത. ഈ കാലയളവിൽ വിറ്റഴിച്ച മോഡലുകളെല്ലാം ഒരേ വലിയ മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചത്.

മെഴ്സിഡസ് പുറത്തിറക്കിയ 9,93,407 മോഡലുകളിലാണ് പ്രശ്നം നേരിടുന്നത്. ഇതിൽ 70,000 മോഡലുകൾ ജർമ്മനിയിൽ തന്നെയാണ്. മെഴ്സിഡസ് ബെൻസിന്റെ ML, GL എസ്‌യുവികൾക്കൊപ്പം ആർ-ക്ലാസ് എംപിവികളും തിരികെ വിളിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ച മോഡലുകളെ തിരികെ വിളിക്കുമോയെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Also Read: പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ: നടപടികൾ ആരംഭിച്ച് സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button