Latest NewsNewsSaudi ArabiaInternationalGulf

പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ: നടപടികൾ ആരംഭിച്ച് സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു പ്രത്യേക സന്ദർശക വിസ നൽകാൻ സൗദി അറേബ്യ. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഷാജ് കിരൺ ഡ്രാമ ഹീറോ, അയാളെ നേരത്തെ തന്നെ അറിയാം’: ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് സ്വപ്ന

2030 ഓടെ രാജ്യത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 10 % ആക്കാനാണ് സൗദി ശ്രമിക്കുന്നത്. ഇതിനായി 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനും സൗദി ലക്ഷ്യമിടുന്നു.

2019 ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും ടൂറിസം വിസയിൽ വരുന്നവർക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഞാൻ ഒരു പാർട്ടിയിലും അംഗമല്ല, ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം പോലും ഇല്ലാത്ത ആള്‍ ആണ് ഞാൻ’: നികേഷ് കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button