തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമമെന്നും കോടിയേരി ആരോപിച്ചു.
Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ
അതേസമയം, വിജിലന്‍സ് നടപടിക്കെതിരെ പരാതി നല്‍കാനൊരുങ്ങി പി. എസ്. സരിത്ത്. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. വരുന്ന 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ പക്കലാണ്. തുടർന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്ന് സരിത്തിന്റെ നിലപാട്.
Post Your Comments