Latest NewsNewsIndiaBusiness

തൊഴിലില്ലായ്മ നിരക്ക്: തുടർച്ചയായ രണ്ടാം മാസവും ഗണ്യമായ കുറവ്

ഉൽപ്പാദന മേഖലയിലെ തൊഴിൽ നിരക്ക് 34 മില്യണായി ഉയർന്നു

തുടർച്ചയായ രണ്ടാം മാസവും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തി. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.12 ശതമാനമാണ്. ഏപ്രിൽ മാസം 7.83 ശതമാനമായിരുന്നു. മെയ് മാസം 10 ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചത്.

കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഉൽപ്പാദന മേഖലയിൽ  5.4 മില്യൺ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതോടെ, ഈ മേഖലയിലെ തൊഴിൽ നിരക്ക് 34 മില്യണായി ഉയർന്നു. കൂടാതെ, നിർമ്മാണ മേഖലയിൽ 10 മില്യൺ തൊഴിലവസരങ്ങളാണ് വർദ്ധിച്ചത്. വ്യവസായ മേഖലയിലും സേവന മേഖലയിലും യഥാക്രമം 15.6 മില്യൺ, 7.2 മില്യൺ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

Also Read: ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല: അറിയിപ്പുമായി ദോഹ മെട്രോ

shortlink

Related Articles

Post Your Comments

Related Articles


Back to top button