വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനകം ചിത്രീകരിക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് ലഭിച്ച ഭീഷണി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ്. ഇസ്ലാമിക് ആഗാസ് എന്ന സംഘടനയിൽ നിന്ന് കാഷിഫ് അഹമ്മദ് സിദ്ദിഖി എഴുതിയതായി കരുതപ്പെടുന്ന ‘ഭീഷണി കത്ത്’ തനിക്ക് ലഭിച്ചതായി ചൊവ്വാഴ്ചയാണ് വാരണാസി സിവിൽ ജഡ്ജി രവികുമാർ ദിവാകർ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
വാരണാസി പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സംയുക്ത സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ജഡ്ജിക്കും കുടുംബത്തിനും സുരക്ഷ വർദ്ധിപ്പിച്ചതായി പോലീസ് അറിയിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ദിവാകർ ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ, അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തര), പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി), വാരണാസി പോലീസ് കമ്മീഷണറേറ്റ് തുടങ്ങിയവർക്ക് കത്തെഴുതിയിരുന്നു.
Also Read:വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ!
മസ്ജിദിന് പിന്നിലുള്ള ആരാധനാലയത്തിൽ ഒരു വർഷത്തോളം പ്രവേശനം ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ ഹർജിയിലാണ് രവികുമാർ ദിവാകർ പള്ളിയുടെ ഉള്ളറ ചിത്രീകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങൾ ഉണ്ടെന്നായിരുന്നു ഹർജിക്കാരൻ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജഡ്ജിക്ക് നേരെ വധഭീഷണി ഉയർന്നത്.
ജൂൺ നാലിന് പോസ്റ്റ് ചെയ്ത കത്ത് ഡൽഹി വിലാസമുള്ള ലെറ്റർഹെഡിലാണ് എഴുതിയതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ‘ഗ്യാൻവാപി മസ്ജിദ് സമുച്ചയം പരിശോധിക്കുന്നത് ഒരു സാധാരണ പ്രക്രിയയാണെന്ന് നിങ്ങൾ പ്രസ്താവന നടത്തി. നിങ്ങൾ ഒരു വിഗ്രഹാരാധകനാണ്, നിങ്ങൾ പള്ളിയെ ക്ഷേത്രമായി പ്രഖ്യാപിക്കും. ഒരു ‘കാഫിർ, മൂർത്തിപൂജക്’ ഹിന്ദു ജഡ്ജിയിൽ നിന്ന് ശരിയായ തീരുമാനം ഒരു മുസ്ലീമിനും പ്രതീക്ഷിക്കാനാവില്ല’, എന്നാണ് ഭീഷണി കത്തിൽ പറയുന്നത്.
Post Your Comments